വിനോദത്തിനായുള്ള പുതിയ വാതിലുകൾ തുറന്ന് കുവൈത്തിലെ അൽ മക്ഷത് 2

  • 05/02/2024



കുവൈത്ത് സിറ്റി: ജാബർ ബ്രിഡ്ജിൻ്റെ വടക്കൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന അൽ-മക്ഷത് 2 പദ്ധതിയെ കുറിച്ചുള്ള ആവേശം പങ്കുവെച്ച് സാമൂഹ്യകാര്യ മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് സാരി. 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സമുദ്ര  -ഭൗമ ചുറ്റുപാടുകളെ തടസങ്ങളില്ലാതെ സമന്വയിപ്പിച്ചുകൊണ്ട് കുവൈത്തിലെ വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിലെ ഗുണപരമായ കുതിച്ചുചാട്ടമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറേഷൻ ഓഫ് അസോസിയേഷനുകളുടെ ഏകോപനത്തോടെ നാഷണൽ കോഓപ്പറേറ്റീവ് പ്രോജക്ട് കമ്മിറ്റിയിൽ നിന്നുള്ള പിന്തുണക്കും ധനസഹായത്തിനും ഈ മുന്നേറ്റത്തിന്റെ ക്രെഡിറ്റ് അദ്ദേഹം നൽകി. 60 ഹട്ടുകളും 30 വൈവിധ്യമാർന്ന റെസ്റ്റോറൻ്റുകളും ഈ പ്രോജക്റ്റിൽ ഉൾപ്പെടുന്നു, കൂടാതെ കുവൈത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കേന്ദ്ര റെസ്റ്റോറൻ്റും ഉണ്ട്. കൂടാതെ, 30 ഷോപ്പിംഗ് ബൂത്തുകൾ, ഒരു ജനപ്രിയ കഫേ ഏരിയ, കുട്ടികളുടെ ഗെയിം സോൺ, ഒരു ഓപ്പൺ എയർ സിനിമ, ഒരു തിയേറ്റർ തുടങ്ങി നിരവധി സംവിധാനങ്ങൾ വേറെയുമുണ്ട്.

Related News