വിരലടയാള ഹാജർ സംവിധാനത്തെ എതിർത്ത് കുവൈത്തിലെ സ്കൂളുകളും ജീവനക്കാരും

  • 11/02/2024


കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളിൽ വിരലടയാള ഹാജർ സംവിധാനം നടപ്പിലാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഈ നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നു. ഈ നടപടി ഉപേക്ഷിക്കിക്കണമെന്നാണ് ആവശ്യങ്ങൾ ഉയർന്നിട്ടുള്ളത്. വിരലടയാള സമ്പ്രദായം നടപ്പാക്കാനുള്ള തീരുമാനം വിദ്യാഭ്യാസ പ്രക്രിയയെ തടസപ്പെടുത്തുന്നതാണ് എന്ന് വ്യക്തമാക്കി കൊണ്ടാണ് നിരവധി സ്കൂളുകളിലെ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചത്.

വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാരുടെ ഹാജർ പരിശോധിക്കുന്നതിന് അത്തരമൊരു സംവിധാനം ആവശ്യമില്ലെന്ന് അവർ വാദിക്കുന്നു, കാരണം അധ്യാപകർ ഇതിനകം തന്നെ അവരുടെ അസൈൻ ഷെഡ്യൂളുകൾക്കനുസരിച്ച് അവരുടെ അധ്യാപന ചുമതലകൾ നിറവേറ്റാൻ ബാധ്യസ്ഥരാണ്. വിരലടയാള സംവിധാനം വിദ്യാഭ്യാസ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും വിദ്യാഭ്യാസ അന്തരീക്ഷത്തിൽ ആവശ്യമായ വിശ്വാസം തകർക്കുകയും ചെയ്യുന്നുവെന്നാണ് ഈ ഉദ്യോഗസ്ഥർ പറയുന്നത്.

Related News