ദേശീയദിനാഘോഷം; വാട്ടർ ഗണ്ണുകളും, ബലൂൺ വിൽപ്പനയും നിരോധിക്കാനൊരുങ്ങി കുവൈത്ത്

  • 12/02/2024



കുവൈറ്റ് സിറ്റി : ദേശീയദിനാഘോഷത്തോടനുബന്ധിച്ചു  കുവൈറ്റിലെ സഹകരണ സംഘങ്ങളുടെ തലത്തിലായാലും സമാന്തര വിപണികളിലായാലും ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ, സ്പ്രേയർ എന്നിവയുടെ വിൽപ്പനയും പ്രചാരവും നിരോധിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം നീക്കം നടത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ ഇവയുടെ ഉപയോഗത്തിന് വൻ പിഴയും ശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. 

മന്ത്രാലയത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന തീരുമാനമനുസരിച്ച് ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ, സ്പ്രിംഗളറുകൾ എന്നിവയുടെ വിൽപ്പന നിരോധനം ഫെബ്രുവരി മാസം ഉൾപ്പെടെയുള്ള ഒരു പ്രത്യേക കാലയളവിലേക്ക് പരിമിതപ്പെടുത്തുമെന്നാണ്   റിപ്പോർട്ട് . ദേശീയ അവധിക്കാലത്ത് ബലൂണുകൾ, പിസ്റ്റളുകൾ, വാട്ടർ സ്‌പ്രിംഗളറുകൾ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച നിരവധി പരാതികൾ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടതിനെതുടർന്നാണ് തീരുമാനം. 

ബലൂണുകളും വാട്ടർ സ്‌പ്രിംഗളറുകളും ഉപയോഗിക്കുന്ന പ്രതിഭാസം വാഹനാപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവിനും മറ്റുള്ളവരുടെ സ്വത്ത് നാശത്തിനും കാരണമാകുന്നു. ലിക്വിഡ് നിറച്ച വാട്ടർ പിസ്റ്റളുകളും,   ബലൂണുകളും  എറിയുന്നത് മൂലം മുഖത്തും കണ്ണുകളിലും ധാരാളം പരിക്കുകൾ ആരോഗ്യ മന്ത്രാലയം വർഷം തോറും രേഖപ്പെടുത്തുന്നുണ്ട് , ഈ സന്ദർഭത്തിലാണ് പുതിയ തീരുമാനം. 

Related News