ഭക്ഷ്യസുരക്ഷാ സൂചിക; 20 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി കുവൈത്ത്

  • 12/02/2024


കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ സൂചികയുടെ ഏറ്റവും പുതിയ പതിപ്പിൽ 20 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി കുവൈത്ത്. ഇക്കണോമിസ്റ്റ് എന്ന ബ്രിട്ടീഷ് ഗ്രൂപ്പിൻ്റെ സാമ്പത്തിക ഗവേഷണ വിഭാഗം പുറത്തിറക്കിയ പട്ടികയിലാണ് കുവൈത്തിന് തിരിച്ചടി. 2022ലെ പട്ടിക പ്രകാരം 113 രാജ്യങ്ങളിൽ ആഗോളതലത്തിൽ 50-ാം സ്ഥാനത്താണ് കുവൈത്ത്. അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ഗൾഫിൽ ആറാം സ്ഥാനത്തുമാണ് കുവൈത്ത് എന്നും സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെൻ്റിൻ്റെ ജനറൽ സെക്രട്ടേറിയറ്റ് റിപ്പോർട്ട് ചെയ്തു.

2021ലെ ഇതേ സൂചികയിൽ ആഗോളതലത്തിൽ കുവൈത്ത് മുപ്പതാം സ്ഥാനത്തായിരുന്നു. 100 ൽ 72.2 സ്കോറാണ് 2021ൽ കുവൈത്തിന് നേടാനായത്. അതേസമയം 2022 സൂചികയിൽ കുവൈത്ത് നേടിയ സ്കോറുകളുടെ മൂല്യം 100 ൽ 65.2 ആയി കുറഞ്ഞു. നാല് പ്രധാന ഘടകങ്ങളിലൂടെയാണ് രാജ്യങ്ങളുടെ ഭക്ഷണാവശ്യങ്ങൾ അളക്കുന്നത്. ഭക്ഷണത്തിൻ്റെ ചെലവ് വഹിക്കാനുള്ള കഴിവ്, ഭക്ഷണത്തിൻ്റെ ലഭ്യത, ഭക്ഷണത്തിൻ്റെ തരവും ഗുണനിലവാരവും, സുസ്ഥിരതയും പൊരുത്തപ്പെടുത്തലുമൊക്കെയാണ് പരി​ഗണിക്കുന്നത്.

Related News