അൽ മുത്‌ലയിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

  • 12/02/2024


കുവൈത്ത് സിറ്റി: അൽ മുത്‌ല ഏരിയയിലെ ഒരു കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. ഈജിപ്ഷ്യൻ പൗരനായ പ്രവാസിയാണ് മരണപ്പെട്ടത്. കെട്ടിടത്തിന്റെ ഉടമയായ കുവൈത്തി പൗരനാണ് പ്രവാസി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ കാര്യം അധികൃതരെ അറിയിച്ചത്. എമർജൻസി വിഭാ​ഗം സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രവാസി മരണപ്പെട്ടിരുന്നു. വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ഫോറൻസിക് അധികൃതരെത്തി പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related News