കുവൈറ്റ് അമീറും ഔദ്യോഗിക പ്രതിനിധി സംഘവും ബഹ്റൈനിലെത്തി

  • 13/02/2024



കുവൈത്ത് സിറ്റി: കുവൈറ്റ് അമീർ  ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് രാജകുമാരനും  ഔദ്യോഗിക പ്രതിനിധി സംഘവും  സഹോദര രാജ്യമായ ബഹ്‌റൈൻ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി തലസ്ഥാനമായ മനാമയിൽ എത്തി. ബഹ്‌റൈൻ രാജാവ് കിംഗ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ നേരിട്ടെത്തി വിമാനത്തവളത്തിൽ അമീറിനെ  സ്വീകരിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ നാഷനൽ ഗാർഡ് മേധാവി ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ, ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരും മിഷാൽ അൽ അഹമ്മദ് രാജകുമാരനെയും  ഔദ്യോഗിക പ്രതിനിധി സംഘത്തെയും സ്വീകരിക്കാൻ എത്തിയിരുന്നു.

Related News