കുവൈത്തിലെ 41 ശതമാനം മരണങ്ങളും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമെന്ന് കണക്കുകൾ

  • 13/02/2024



കുവൈത്ത് സിറ്റി: രാജ്യത്തെ 79 ശതമാനം മരണങ്ങളും സാംക്രമികേതര രോഗങ്ങൾ മൂലമാണ് സംഭവിക്കുന്നതെന്ന് കണക്കുകൾ. ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് പ്രധാന മരണകാരണങ്ങളെന്നും ആരോഗ്യ പ്രൊമോഷൻ വകുപ്പ് ഡയറക്ടർ സ്ഥിരീകരിച്ചു. അബീർ അൽ ബഹൂഹ് പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങളാണ് കുവൈത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നത്, 41 ശതമാനം. 

15 ശതമാനം മരണൾക്ക് കാരണം കാൻസറാണ്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ കാരണം മൂന്ന് ശതമാനം മരണങ്ങളാണ് ഉണ്ടാകുന്നത്. ആരോഗ്യ അവബോധം പ്രചരിപ്പിക്കാനും എല്ലാ പ്രായത്തിലുമുള്ള കുവൈത്ത് സമൂഹത്തിൽ നിന്നും ശാരീരിക നിഷ്‌ക്രിയത്വം ഒഴിവാക്കാനും പദ്ധതികളും നയങ്ങളും അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അവർ പറഞ്ഞു. ഓരോരുത്തരും പ്രായത്തിനനുസരിച്ച് ഫിസിക്കൽ ആക്ടിവിറ്റികളിൽ ഏർപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അബീർ അൽ ബഹൂഹ് ഓർമ്മിപ്പിച്ചു.

Related News