കുവൈത്തി പൗരന്മാരെ വെടിവെച്ചയാൾ സ്റ്റേഷനിൽ കീഴടങ്ങി

  • 13/02/2024


കുവൈത്ത് സിറ്റി: രണ്ട് കുവൈത്തി പൗരന്മാരെ വെടിവെച്ച ബിദൂൺ പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി. ജഹ്‌റയിലെ വഹയിലുള്ള അവരുടെ വീടിൻ്റെ ദിവാനിയയിൽ വച്ചാണ് കുവൈത്തി പൗരന്മാർക്ക് നേർക്ക് ബിദൂൺ വെടിയുതിർത്തത്. ഇതിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്നാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് എത്തി.

പരിക്കേറ്റ രണ്ടുപേരെയും ജഹ്‌റ ആശുപത്രിയിൽ ചികിത്സയ്ക്കായി റഫർ ചെയ്തു. താനും സുഹൃത്തും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് വെടിയുതിർത്തതെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് 26 വയസ്സുള്ള ബിദൂൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പരിക്കേറ്റവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് എടുത്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Related News