കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ വമ്പൻ കുതിച്ചുചാട്ടം; ഞെട്ടിച്ച് കേസുകളുടെ കണക്കുകൾ

  • 13/02/2024


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായതായി വെളിപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷൻ്റെ റിപ്പോർട്ട്. 2022 ലെ 64 കുറ്റകൃത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 ൽ 212 കുറ്റകൃത്യങ്ങളായി കണക്ക് ഉയർന്നു. അതേസമയം പൊതു ഫണ്ടുകൾ കയ്യേറുന്ന കുറ്റകൃത്യങ്ങൾ 2022ലെ 147ൽ നിന്ന് 2023ൽ എത്തിയപ്പോൾ 211 ആയിട്ടാണ് ഉയർന്നത്. 50 ശതമാനം വർധനയാണ് വന്നിട്ടുള്ളതന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബാങ്ക് പേപ്പറുകളിലെ വ്യാജ കുറ്റകൃത്യങ്ങളുടെ എണ്ണവും റെക്കോർഡ് നിലയിലേക്ക് ഉയർന്നിട്ടുണ്ട്. 2023 ൽ 2,532 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻവർഷത്തിൽ 1,460 കേസുകളും 2021 ൽ 1,086 കേസുകളുമാണ് രേഖപ്പെടുത്തിയിരുന്നത്. ഗാർഹിക പീഡന കുറ്റകൃത്യങ്ങളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. 2023 ൽ 2,498 കേസുകളാണ് വന്നിട്ടുള്ളത്. 2022-ൽ 2,223, 2021-ൽ 1,292, 2020-ൽ 263 എന്നിങ്ങനെയായിരുന്നു കണക്കുകൾ. ആസൂത്രിത കൊലപാതകങ്ങളും 2017-ലും 2018-ലും രേഖപ്പെടുത്തിയ നിരക്കിലേക്ക് വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News