കുവൈത്തിൽ അധ്യാപകരെയും പ്രിൻസിപ്പൽമാരെയും വിദ്യാർത്ഥിയും കുടുംബവും ആക്രമിച്ചു; കേസ്

  • 14/02/2024


കുവൈത്ത് സിറ്റി: അഹമ്മദിയിലെ ഒരു സ്‌കൂളിലെ വിദ്യാഭ്യാസ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാർക്ക് നേരെ ആക്രമണം. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂൾ കാമ്പസിനുള്ളിലെ ചട്ടങ്ങളും നിയമങ്ങളും പ്രയോഗിക്കുന്നതിൽ അലംഭാവം പാടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഒരു വിദ്യാർത്ഥിയും കുടുംബാംഗങ്ങളും അധ്യാപകരെയും വൈസ് പ്രിൻസിപ്പൽമാരെയും ആക്രമിക്കുകയായിരുന്നു. ഇത് ചിലർക്ക് പരിക്കേൽക്കുന്നതിന് കാരണമായി. ജാബർ അൽ അലി പോലീസ് സ്റ്റേഷനിൽ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Related News