വാഹനങ്ങളിലെ കൂളിംഗ് ഫിലിം; നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

  • 14/02/2024



കുവൈറ്റ് സിറ്റി : വാഹനങ്ങളുടെ ചില്ലിൽ സുതാര്യത തടയുന്ന കൂളിങ് ഫിലിമുകൾ, സ്റ്റിക്കറുകൾ, ടിന്റഡ് ഗ്ലാസുകൾ, ബ്ലാക്ക് ഫിലിം തുടങ്ങിയവ പതിക്കുന്നതിനെക്കുറിച്  നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പുറത്തിറക്കി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്. വശങ്ങളിലെയും പിൻഭാഗത്തെയും ഗ്ലാസ്സുകൾക്ക്  മൊത്തം 70% വരെ കൂളിംഗ് ഉള്ള ഫിലിമുകൾ പതിക്കാൻ അനുവാദമുണ്ട്, എന്നാൽ മുൻവശത്തെ വിൻഡ്‌ഷീൽഡ് സുതാര്യമായിരിക്കണം. ചട്ടങ്ങൾക്ക് വിരുദ്ധമായി വിൻഡോകൾ ടിൻറിംഗ് ചെയ്യുന്നത് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്  അറിയിച്ചു.

Related News