അൽ മിക്ഷത് 2 ; പ്രതിദിനം 5000ത്തിലേറെ സന്ദർശകർ

  • 14/02/2024



കുവൈത്ത് സിറ്റി: ജാബർ ബ്രിഡ്ജിൻ്റെ വടക്കൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന അൽ മക്ഷത് 2 പദ്ധതി ഏറ്റെടുത്ത് ജനം. വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും 5000ത്തിലേറെ പേരാണ് സന്ദർശിക്കുന്നതെന്ന് സാമൂഹ്യകാര്യ മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് മുത്തൈരി പറഞ്ഞു. പ്രതീക്ഷിച്ചതും കണക്കാക്കിയതുമായ 1,500 സന്ദർശകരിൽ നിന്നും വലിയ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്.  60 ഹട്ടുകളും 30 വൈവിധ്യമാർന്ന റെസ്റ്റോറൻ്റുകളും ഈ പ്രോജക്റ്റിൽ ഉൾപ്പെടുന്നു. 

കൂടാതെ കുവൈത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കേന്ദ്ര റെസ്റ്റോറൻ്റും ഉണ്ട്. കൂടാതെ, 30 ഷോപ്പിംഗ് ബൂത്തുകൾ, ഒരു ജനപ്രിയ കഫേ ഏരിയ, കുട്ടികളുടെ ഗെയിം സോൺ, ഒരു ഓപ്പൺ എയർ സിനിമ, ഒരു തിയേറ്റർ തുടങ്ങി നിരവധി സംവിധാനങ്ങൾ വേറെയുമുണ്ട്. ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയാണ് പ്രവേശന സമയം.  50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സമുദ്ര  -ഭൗമ ചുറ്റുപാടുകളെ തടസങ്ങളില്ലാതെ സമന്വയിപ്പിച്ചുകൊണ്ട് കുവൈത്തിലെ വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിലെ ഗുണപരമായ കുതിച്ചുചാട്ടമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.

Related News