കര്‍ശന ട്രാഫിക്ക് പരിശോധനയുമായി അധികൃതര്‍; 90 നിയമലംഘനങ്ങള്‍ കണ്ടെത്തി

  • 14/02/2024


കുവൈത്ത് സിറ്റി: സുരക്ഷാ നടപടികളുടെ ഭാഗമായി കര്‍ശന ട്രാഫിക്ക് പരിശോധന ക്യാമ്പയിനുമായി അധികൃതര്‍. ട്രാഫിക്ക് കൂടാതെ നിയമലംഘനം നടത്തുന്ന വര്‍ക്ക് ഷോപ്പുകളിലും ഗ്യാരേജുകളിലും പരിശോധന നടന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ അൽ റായി ഏരിയയിലെ ക്യാപിറ്റൽ ഗവർണറേറ്റിലെ വർക്ക് ഷോപ്പുകൾ, ഗാരേജുകൾ തുടങ്ങിയിടങ്ങളിലാണ് പരിശോധന നടത്തിയത്. 90 ട്രാഫിക്ക് നിയമലംഘനങ്ങളാണ് പരിശോധനയില്‍ നടത്തിയത്. രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന 18 വാഹനങ്ങളും മാറ്റി. തുടര്‍ന്നും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Related News