വിശുദ്ധ റമദാൻ; വാർഷിക ക്യാമ്പയിൻ പ്രഖ്യാപിച്ച് കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി

  • 14/02/2024



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള 13 രാജ്യങ്ങളിൽ "റമദാൻ അൽ-ഖൈർ" എന്ന വാർഷിക ക്യാമ്പയിൻ ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി. മാനുഷിക മൂല്യങ്ങൾ ഉറപ്പിക്കുന്നതിൽ കുവൈത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെക്കുറിച്ചും, പ്രത്യേകിച്ച് റമദാനിൽ ആവശ്യമുള്ളവരെ സഹായിക്കുന്നതിനുള്ള സമർപ്പണത്തെക്കുറിച്ചും കെആർസിഎസ് ചെയർപേഴ്സൺ ഡോ. ഹിലാൽ അൽ സയർ ഊന്നിപ്പറഞ്ഞു.

വിവിധ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കുള്ള കുവൈത്തിൻ്റെ പിന്തുണയുടെ പ്രാധാന്യമാണ് ഡോ. ​​അൽ സയർ ചൂട്ടിക്കാട്ടിയത്. പ്രത്യേകിച്ച് റമദാനിൽ, ദരിദ്രരെ സഹായിക്കുന്നത് രാജ്യത്തിൻ്റെ പാരമ്പര്യമാണ് ഉയർത്തിക്കാട്ടുന്നത്. ഭക്ഷണ കൊട്ടകൾ, വിരുന്നുകൾ എന്നിവ വിതരണം ചെയ്തുകൊണ്ട് അവശ്യ പിന്തുണ നൽകുക എന്നതാണ് വാർഷിക ഇഫ്താർ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനുള്ള നിർദേശങ്ങളുടെ ഭാ​ഗമാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News