യുദ്ധകാല അടിസ്ഥാനത്തിൽ കുവൈത്തിലെ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

  • 14/02/2024


കുവൈത്ത് സിറ്റി: ആവശ്യമായ ഗുണനിലവാരവും കാര്യക്ഷമവുമായ പ്രവർത്തനവും അറ്റകുറ്റപ്പണിയും നടപടി റോഡുകളെ ദ്രുതഗതിയിലുള്ള വികസനത്തിൻ്റെ പാതയിലേക്ക് കൊണ്ട് വരുമെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ നൂറ അൽ മഷാൻ. 
സൊസൈറ്റി ഫോർ മോണിറ്ററിംഗ് ദി ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫ് സിവിലിയൻ സ്ട്രക്ചറുമായി സഹകരിച്ച് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സ് സംഘടിപ്പിച്ച ഒമ്പതാമത് അന്താരാഷ്ട്ര ശിൽപശാലയുടെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

തകർന്ന റോഡുകൾ പൗരൻ്റെ ദൈനംദിന ജീവിതത്തെ ഏറ്റവും ദോഷകരമായാണ് ബാധിക്കുന്നത്. അതു കൊണ്ട് റോഡ് അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് അൽ മഷാൻ പ്രതീക്ഷിക്കുന്നു. ഈ ദൗത്യം പൂർത്തീകരിക്കുന്നതിനുള്ള പൊതുമരാമത്ത് മന്ത്രാലയത്തിൻ്റെ ശ്രമങ്ങൾക്ക് പൊതുജനങ്ങൾ ഉൾപ്പെടെ വലിയ സംഭാവനകൾ നൽകുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. കൂടുതൽ കാര്യക്ഷമത നേടുന്നതിനുള്ള ശുപാർശകൾ നടപ്പിലാക്കുന്നതിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related News