ഈ കുവൈറ്റ് സിറ്റിയിലേക്ക് പോകാൻ വിസ വേണ്ട

  • 14/02/2024

 
കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റിയിലേക്ക് പോകണോ വിസയില്ലാതെ ? എന്നാൽ ഇടുക്കിയിലെ അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി, പ്രകൃതിയൊരുക്കിയ മനംമയക്കും കാഴ്ചകളാണ് ഇവിടെ. മൂന്നാറിന്റെ അതേ ദൃശ്യചാരുതയാണ് മാങ്കുളത്തിന്. മൂന്നാറിലേതു പോലെ കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ മാങ്കുളത്തിന്റെ പ്രകൃതി അൽപ്പംകൂടി പരിശുദ്ധമാണ്. മാങ്കുളത്താണ് കുവൈറ്റ് സിറ്റി. എങ്ങനെയാണ് ഈ സ്ഥലത്തിന് ഇൗ പേരു വന്നത് എന്നതിനെക്കുറിച്ച് കൃത്യമായ കഥകളൊന്നുമില്ല. 

കുവൈറ്റ് സിറ്റിയിൽ ഏറ്റവുമധികം കുടിയേറ്റ കർഷകരാണ് താമസിക്കുന്നത്. പെരുമ്പൻകുത്തിന് സമീപം കുവൈത്ത് സിറ്റിയായി അറിയപ്പെടുന്നു. പ്രകൃതിയുടെ സൗന്ദര്യവും പേരിലെ കൗതുകവും അറിഞ്ഞുകേട്ട് എത്തുന്ന സഞ്ചാരികളുമുണ്ട്. കുവൈറ്റ് സിറ്റി'യിലെത്തുന്നതിനു മുമ്പ് കോഴിവിളക്കുത്ത് വെള്ളച്ചാട്ടമുണ്ട്. അതിമനോഹരമാണ് കാഴ്ച. അടിമാലിയിൽ നിന്നും മാങ്കുളം വഴി കുവൈറ്റ് സിറ്റിയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. മാങ്കുളത്തെ കാഴ്ചകൾ കണ്ട് കുവൈറ്റ് സിറ്റിയിലേക്ക് ആനവണ്ടിയിൽ യാത്ര നടത്തണമെന്നുള്ളവർക്ക് അടിമാലിയിൽ എത്താം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News