പ്രണയ ദിനം ആഘോഷമാക്കി പൗരന്മാരും പ്രവാസികളും; കുവൈത്തിൽ റോസാപ്പൂ വിൽപ്പന കുതിച്ചുയർന്നു

  • 15/02/2024


കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇന്നലെ വാലൻ്റൈൻസ് ഡേ ആഘോഷിച്ചപ്പോൾ കുവൈത്തിലെ റോസാപ്പൂ വിൽപ്പന കുതിച്ചുയർന്നു. സമ്മാനങ്ങളോ റോസാപ്പൂക്കളോ കൈമാറ്റം ചെയ്തു കൊണ്ട് ‌പൗരന്മാരും താമസക്കാരും പ്രണയദിനം ആഘോഷമാക്കിയപ്പോൾ മൂന്നിരട്ടിയായി വർധനയാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്. വാലൻന്റൈസ് ഡേയിൽ കുവൈത്തിലെ റോസ് വിൽപ്പന ഏകദേശം 1.5 മില്യൺ ദിനാർ ആയി ഉയർന്നുവെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഇതിൽ ഭൂരിഭാ​ഗം വിൽപ്പനയും ഓൺലൈൻ സ്റ്റോറുകൾ വഴിയാണ് നടന്നത്( അഞ്ച് മില്യൺ ഡോളർ). ചുവന്ന റോസാപ്പൂക്കളുടെ ആവശ്യം ഗണ്യമായി വർധിച്ചു. അതേസമയം ആവശ്യക്കാരിൽ 60 ശതമാനവും റോസാപ്പൂവിന് വേണ്ടിയുള്ളതായിരുന്നു. സമ്മാനങ്ങൾക്കായി ബാക്കി 40 ശതമാനമാണ് ഉണ്ടായിരുന്നത്. - ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് വാലൻ്റൈൻസ് ദിനത്തിനായി 700 മില്യണിലധികം പൂക്കൾ കയറ്റുമതി ചെയ്തുവെന്നാണ് അമേരിക്കയിലെ പൂക്കളുടെ പ്രധാന നിർമ്മാതാവായ കൊളംബിയ വെളിപ്പെടുത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News