ഗാസയ്ക്ക് സഹായവുമായി കുവൈത്തിൽനിന്ന് 49-ാം വിമാനം പുറപ്പെട്ടു

  • 21/03/2024


കുവൈത്ത് സിറ്റി: പ്രതിസന്ധി അനുഭവിക്കുന്ന ​ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിനായി കുവൈത്തി എയർ ബ്രിഡ്ജിൽ നിന്ന് 49-ാം വിമാനം പുറപ്പെട്ടു. ബുധനാഴ്ച ജോർദാൻ തലസ്ഥാനമായ അമ്മാനിലെ മാർക്ക സൈനിക വിമാനത്താവളത്തിലേക്കാണ് വിമാനം പുറപ്പെട്ടത്. 10 ടൺ ദുരിതാശ്വാസ സാമ​ഗ്രഹികളാണ് വിമാനത്തിലുള്ളത്. പലസ്തീൻ വിഷയത്തിൽ കുവൈത്ത് ഭരണകൂടത്തിൻ്റെ ഉറച്ചതായ നിലപാടിനെ അടിസ്ഥാനമാക്കി കുവൈത്ത് റിലീഫ് സൊസൈറ്റിയും വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തിലാണ് പ്രവർത്തനം.

വിദേശകാര്യ, പ്രതിരോധ, ആരോഗ്യ, കാര്യ, വ്യോമസേനാ മന്ത്രാലയങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിലും സഹകരണത്തോടെയും നിരവധി കുവൈത്ത് ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് കുവൈത്ത് എയർ ബ്രിഡ്ജിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി, അൽ സലാം ഹ്യൂമാനിറ്റേറിയൻ വർക്ക്സ് സൊസൈറ്റി, കുവൈത്തി നിരവധി ചാരിറ്റി സ്ഥാപനങ്ങൾ എന്നിവയും ​ഗാസയിലേക്ക് സഹായം എത്തിക്കാൻ പ്രവർത്തിക്കുന്നുണ്ട്.

Related News