ഒരാഴ്ച നീണ്ട പരിശോധന; നിരവധി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 21/03/2024



കുവൈത്ത് സിറ്റി: മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ട്രാഫിക് സെക്ടർ ഒരഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിൻ നടത്തി. ആറ് ഗവർണറേറ്റുകളിൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുകൾ നടത്തിയ ക്യാമ്പയിനുകളിൽ 20,391 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 142 വാഹനങ്ങളും 70 സൈക്കിളുകളും ഉടമകളോ ഡ്രൈവർമാരോ ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ പിടിച്ചെടുക്കുകയും ചെയ്തു.

വിവിധ കുറ്റകൃത്യങ്ങൾ ചെയ്തതിന് നിയമപ്രകാരം തിരയുന്ന 12 പേരാണ് പിടിയിലായിട്ടുള്ളത്. കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റ് കൈവശമുള്ള ഒമ്പത് പ്രവാസികൾ, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയ 57 വ്യക്തികൾ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട 28 വാഹനങ്ങൾ പിടിച്ചെടുത്തു. ഷുവൈഖിലെ വർക്ക്ഷോപ്പുകളിലും പരിശോധനകൾ നടന്നു.

Related News