വെള്ളിയാഴ്ച ഉച്ച വരെ കുവൈത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ്

  • 21/03/2024

 

കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച ഉച്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. രാജ്യത്തെ കാലാവസ്ഥ വാരാന്ത്യത്തിൽ പകൽ ചൂടും രാത്രി തണുപ്പുമായിരിക്കും. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച ഉച്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ഞായറാഴ്ച പുലർച്ചയോടെ വീണ്ടും മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി കാലാവസ്ഥ തണുപ്പുള്ളതായിരിക്കും. മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുുമെന്നും കാലാവസ്ഥ വിഭാ​ഗം വ്യക്തമാക്കി.

Related News