കുവൈത്തിന്‍റെ സ്ട്രാറ്റജിക് ജലശേഖരം 4613.8 ദശലക്ഷം ഗാലൻസിലെത്തി

  • 22/03/2024


കുവൈത്ത് സിറ്റി: വാട്ടര്‍ ഫോർ പീസ് എന്ന മുദ്രാവാക്യത്തിന് കീഴിൽ ലോക ജലദിനാചരണത്തിൽ പങ്കെടുത്ത് കുവൈത്ത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് എല്ലാ വർഷവും മാർച്ച് 22-ന് ലോക ജലദിനാചരണത്തിൽ പങ്കെടുക്കുന്നത്. ജലം സമാധാനം സ്ഥാപിക്കുകയോ സംഘർഷത്തിന് തിരികൊളുത്തുകയോ ചെയ്തേക്കാം എന്ന ലോകത്തിന്‍റെ വിശ്വാസത്തിൽ നിന്നാണ് ഇത്തവണ ഇത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തുന്നത്. കുവൈത്തിന്‍റെ സ്ട്രാറ്റജിക് ജലശേഖരം 4613.8 ദശലക്ഷം ഗാലൻസ് ആണ്. ഭൂഗർഭ കിണറുകളുടെ നിലവിലെ സ്ഥാപിത ഉൽപാദന ശേഷി പ്രതിദിനം ഏകദേശം 142 ദശലക്ഷം ഗാലനിലെത്തി. ശരാശരി പ്രതിദിന ഉപഭോഗം ഏകദേശം 56.856 ദശലക്ഷം ഗാലനിലെത്തി.

Related News