അവധിയെടുത്തതിന് ഒഴികഴിവായി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ്; ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിയത് 400,000-ത്തിലധികം വിദ്യാർത്ഥികൾ

  • 11/04/2024


കുവൈത്ത് സിറ്റി: അവധിയെടുത്തതിന് ഒഴികഴിവായി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാൻ പൊതുവിദ്യാഭ്യാസരംഗത്തെ 400,000-ത്തിലധികം വിദ്യാർത്ഥികൾ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിയെന്ന് കണക്കുകൾ. മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഇബ്രാഹിം അൽ തവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം സെമസ്റ്റർ ആരംഭിച്ചത് മുതൽ ഇത് നിത്യസംഭവമായി മാറുകയാണ്. എന്നാല്‍, ആരോഗ്യ സൗകര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം രാജ്യത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ തകർച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ വിദ്യാഭ്യാസ മന്ത്രാലയം ഇതുവരെ നടപ്പാക്കിയിട്ടില്ല.

Related News