ഒരാഴ്ചക്കിടെ കണ്ടെത്തിയത് 21,858 നിയമലംഘനങ്ങൾ; 130 വാഹനങ്ങൾ പിടിച്ചെടുത്തു

  • 11/04/2024


കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി കർശന വാഹന പരിശോധനകളുമായി അധികൃതർ. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയിൽ നിന്നുള്ള നേരിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് എല്ലാ ​ഗവർണറേറ്റുകളിലും പരിശോധനകകൾ നടത്തിയത്. ആകെ 21,858 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു. 130 വാഹനങ്ങൾ പിടിച്ചെടുക്കുകയും ​ഗ്യാരേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. 

പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് 23 ജുവനൈലുകളാണ് അറസ്റ്റിലായത്. സെക്യൂരിറ്റി, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു, മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും 6 കേസുകൾ പിടിച്ചെടുത്തു. റമദാൻ മാസത്തിലെ അവസാന വാരത്തിലെ ഗതാഗത സാഹചര്യം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ട്രാഫിക് ഓപ്പറേഷൻസ് സെക്ടർ എല്ലാ സർക്കുലർ മെയിൻ, എക്‌സ്‌പ്രസ് വേ, എക്‌സ്‌റ്റേണൽ റോഡുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത ട്രാഫിക് സുരക്ഷാ പദ്ധതി വികസിപ്പിച്ചെടുത്തിരുന്നു.

Related News