കെ . കെ. ഐ.സി ത്രിദിന ഇസ് ലാമിക്‌ റെസിഡൻഷൽ പഠനക്യാമ്പ് സംഘടിപ്പിച്ചു

  • 07/05/2024


കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ എജ്യുക്കേഷൻ വിങ്ങിൻ്റെ നേതൃത്വത്തിൽ 9,10,11,12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥി- വിദ്യാർത്ഥിനികൾക്കായി ഇൻസ്‌പെയർ 2024 എന്ന പേരിൽ ത്രിദിന ഇസ് ലാമിക്‌ റെസിഡൻഷൽ പഠനക്യാമ്പ് സംഘടിപ്പിച്ചു. 

കബ്ദ് ഫാം ഹൗസിൽ സംഘടിപ്പിച്ച ക്യാമ്പിൽ 53 ആണ് കുട്ടികളും , 55 പെൺകുട്ടികളും പങ്കെടുത്തു . ആണ് കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വേദികളിലായി നടന്ന പരിപാടിയിൽ , വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സ്റ്റുഡൻസ് വിംഗ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റ് 
സഫ്‌വാൻ ബാറാമി അൽ ഹിക്മി, മുഹമ്മദ് ഷഹീൻ (USA), അഷറഫ് ഏകരൂൽ, ഷഫീഖ് മോങ്ങം,സമീർ അലി, ഹാഫിസ് മുഹമ്മദ് അസ്ലം,അബ്ദുൽ അസീസ് നരക്കോട് ,സ്വാലിഹ് സുബൈർ, ഡോക്ടർ യാസ്സർ, എന്നിവരും പെൺ കുട്ടികളുടെ ക്യാമ്പിൽ ഡോക്ടർറഹീന,ഡോക്ടർ നസ്‌ല,സനിയ ടീച്ചർ , ബബിത, നാദിയ, എന്നിവരും വിവിധ വിഷയത്തിൽ ക്ലാസ്സുകൾ അവതരിപ്പിച്ചു.

മൂന്ന് ദിവസമായി നടന്ന പരിപാടിയുടെ സമാപന ചടങ്ങിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് സി.പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും , എജ്യുക്കേഷൻ സെക്രട്ടറി ഹാറൂൺ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു . ഷമീർ മദനി , സാജു ചെമ്മനാട്, ഹാറൂൺ , സ്വാലിഹ് ,അഷറഫ് മദനി ഷഫീഖ് , സാനിയ,നസീമ, സീനത്, നസ്‌ല എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

Related News