കുവൈറ്റ് താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു; വൈദ്യുതി ഉപയോ​ഗവും കുതിക്കുന്നു

  • 15/05/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ചില പ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതോടെ വൈദ്യുതി ഉപയോ​ഗവും കുതിക്കുന്നു. ഇന്നലെ ഉച്ചയോടെ 13,000 മെഗാവാട്ട് മറികടന്ന് വൈദ്യുത ഭാരം കുതിച്ചുയർന്നതായി അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള പവർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. വരാനിരിക്കുന്ന കത്തുന്ന വേനലിനെ നേരിടാൻ തയ്യാറെടുക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 

ഉയർന്ന ഉപഭോഗത്തിനിടയിൽ ഊർജ സൂക്ഷിച്ച് ഉപയോഗത്തിൻ്റെ ആവശ്യകത ഉറപ്പിക്കാൻ ബോധവൽക്കരണ ക്യാമ്പയിനുകൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോ​ഗം കുറയ്ക്കുന്നതിനെ കുറിച്ച് അവബോധം വളർത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്. കാര്യക്ഷമതയില്ലാത്ത വീട്ടുപകരണങ്ങൾ ഒഴിവാക്കാനും എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതും അടക്കമുള്ള ശുപാർശകളാണ് മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്.

Related News