വൈദ്യുതി, ജല ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിൽ പുതിയ ക്യാമ്പയിൻ

  • 15/05/2024


കുവൈത്ത് സിറ്റി: അനാവശ്യമായ വൈദ്യുതി, ജല ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ ദേശീയ ക്യാമ്പയിൻ ആരംഭിച്ച് വൈദ്യുതി, ജലം, ഊർജ മന്ത്രാലയം. സേവ് എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ഉപഭോഗം യുക്തിസഹമാക്കുന്നതിനും നമ്മുടെ സുപ്രധാന വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമായി വിവിധ സംഘന‌ടകളുടെയും പൊതു-സ്വകാര്യ ഏജൻസികളഉടെയുമെല്ലാം സഹകരണത്തോടെയുമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ക്യാമ്പയിൻ രണ്ട് വശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിൽ ആദ്യത്തേത് ഉപഭോക്താക്കളെ ബോധവൽക്കരിക്കുക, ചില ദൈനംദിന ശീലങ്ങളും പെരുമാറ്റങ്ങളും മാറ്റുന്നതിലൂടെ വൈദ്യുതി, ജല ഉപഭോഗം കുറയ്ക്കുക എന്നതാണ്. ഉപഭോഗത്തിൽ അനാവശ്യമായി ഊർജം പാഴായി പോകുന്ന മേഖലകൾ പരിചയപ്പെടുത്തുകയും അവ എങ്ങനെ ഒഴിവാക്കാം, ക്യാമ്പയിനിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ ഉപഭോക്താക്കൾ നേടുന്ന നല്ല ഫലങ്ങൾ എന്നിവയെ കുറിച്ച് അവബോധം നൽകുന്നതാണ് രണ്ടാമത്തെ ഘടകം.

Related News