പൊതുമാപ്പ് പ്രയോജനപ്പെടുത്തുക, മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം; 68 പേർ അറസ്റ്റിൽ

  • 15/05/2024


കുവൈത്ത് സിറ്റി: ജൂൺ 17 ന് അവസാനിക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ റെസിഡൻസി നിയമം ലംഘിക്കുന്നവരോട് അവരുടെ പദവിയിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിന് നിശ്ചിത കാലയളവിനുള്ളിൽ രാജ്യം വിടുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

റെസിഡൻസി, തൊഴിൽ നിയമങ്ങള്‍ ലംഘിച്ച 68 പേർ അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഫർവാനിയ ഗവർണറേറ്റിലും ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലും നടത്തിയ പരിശോധനകളില്‍ 43 പേരാണ് നിയമലംഘനങ്ങള്‍ക്ക് പിടിയിലായത്. അൽ അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ മാൻപവർ അതോറിറ്റി, വാണിജ്യ മന്ത്രാലയം അടങ്ങുന്ന സംയുക്ത കമ്മിറ്റി പരിശോധന നടത്തി. സ്ത്രീകളുടെ സലൂണുകളില്‍ അടക്കം പരിശോധന നടന്നു. വിവിധ രാജ്യക്കാരായ 25 പേരാണ് പിടിയിലായത്. തുടര്‍ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News