എൻട്രി വിസ ഇടപാട് വേഗത്തിലാക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി; ശിക്ഷ വിധിച്ച് കോടതി

  • 16/05/2024


കുവൈത്ത് സിറ്റി: റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റിലെ ഒരു ജീവനക്കാരന് നാല് വർഷത്തെ കഠിന് തടവ് വിധിച്ച് കാസേഷൻ കോടതി. എൻട്രി വിസ ഇടപാട് വേഗത്തിലാക്കാൻ പാകിസ്ഥാൻ സ്വദേശിയിൽ നിന്ന് 500 ദിനാർ കൈക്കൂലി വാങ്ങിയതിനാണ് ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം. ജീവനക്കാരന്‍റെ കൈക്കൂലിയുമായി ബന്ധപ്പെട്ട് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റില്‍ നിന്ന് വിവരം ലഭിക്കുകയായിരുന്നു. ഓഡിയോ, വീഡിയോ തെളിവുകൾ സഹിതമാണ് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തത്.

Related News