ഓവർടൈം; പരിശോധന ആരംഭിച്ച് ആരോഗ്യമന്ത്രാലയം

  • 16/05/2024

 


കുവൈറ്റ് സിറ്റി : ഔദ്യോഗികമായി ഓവർടൈം ജോലി ഏൽപ്പിച്ചിട്ടും ഓവർടൈം ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ നിരീക്ഷിക്കുന്നതിനായി വിവിധ ഗവര്ണറേറ്റുകൾ, ആശുപത്രികൾ, മറ്റ് വിവിധ വകുപ്പുകൾ എന്നിവിടങ്ങളിൽ പരിശോധന കാമ്പെയ്‌നുകൾക്കായി ആരോഗ്യ മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

പരിശോധനയ്ക്കിടെ ജീവനക്കാർ ഹാജറല്ലെങ്കിൽ അവരുടെ പേരുകൾ ഓവർടൈം ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണപരമായ തീരുമാനം മന്ത്രാലയം പുറപ്പെടുവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഓവർടൈം നൽകിയിട്ടും ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്ത നിരവധി കേസുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

Related News