കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 2 പദ്ധതി അവസാന ഘട്ടത്തിലേക്ക്

  • 16/05/2024


കുവൈത്ത് സിറ്റി: ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിൻ്റെ തുർക്കി സന്ദർശന വേളയിൽ കുവൈത്തുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തിയതായി ലിമാക് ഇൻ്റർനാഷണൽ ടർക്കിഷ് കമ്പനി. പ്രത്യേകിച്ചും കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനൽ (2) ബിൽഡിംഗ് പ്രോജക്ട് പൂർത്തീകരണത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കുവൈത്തുമായുള്ള കമ്പനിയുടെ ബന്ധം കൂടുതൽ ദൃഡമായിട്ടുണ്ട്.

കുവൈത്തും തുർക്കിയും തമ്മിലുള്ള നിക്ഷേപ ബന്ധത്തിൻ്റെ ശക്തിയാണ് ഈ പദ്ധതി ഉൾക്കൊള്ളുന്നത്. വിദേശ നിക്ഷേപത്തിന് ആകർഷകമായ സാമ്പത്തിക വാണിജ്യ കേന്ദ്രമായി മാറുക എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിലേക്ക് കുവൈത്തിനെ അടുപ്പിക്കുന്ന പദ്ധതിയാണ് ഇത്. കുവൈത്തിന്റെ വികസനത്തിന് ഫലപ്രദമായ സംഭാവനകൾ നൽകുന്നതിലൂടെയും രാജ്യത്തിൻ്റെ അമീറിൻ്റെ ഉന്നതമായ വികസന കാഴ്ചപ്പാട് കൈവരിക്കുന്നതിന് ഒപ്പം നിൽക്കുന്നതിലൂടെ കമ്പനിയും ആദരിക്കപ്പെടുകയാണെന്ന് , ലിമാക് ഹോൾഡിംഗ് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് അധ്യക്ഷ എബ്രു ഓസ്‌ഡെമിർ പറഞ്ഞു.

Related News