ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തനം; ഖൈത്താനിലെ 13 കഫേകൾക്ക് മുന്നറിയിപ്പ്

  • 17/05/2024


കുവൈത്ത് സിറ്റി: പൊതു സ്വത്ത് കൈയേറ്റങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ടുള്ള സമീപകാല ഫീൽഡ് പരിശോധനകളുടെ ഫലങ്ങൾ വെളിപ്പെടുത്തി ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ലംഘനങ്ങൾ നീക്കം ചെയ്യൽ വിഭാഗം മേധാവി ഫഹദ് അൽ മുവൈസ്രി. ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ മുബാറക് അൽ അജ്മിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഖൈത്താൻ ഏരിയയിൽ ശരിയായ ലൈസൻസില്ലാതെയും ലൈസൻസ് പരിധി കവിഞ്ഞിട്ടും പ്രവർത്തിക്കുന്ന കഫേകൾക്ക് മുന്നറിയിപ്പ് നൽകി.

ഇത്തരം 13 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിക്ഷേപ, വാണിജ്യ മേഖലകളിലെ കൈയേറ്റങ്ങൾ പരിഹരിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ പരിശോധന ക്യാമ്പയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിന് ലംഘനങ്ങൾ വേഗത്തിൽ തിരുത്താൻ റെഗുലേറ്ററി ഏജൻസികൾ നിയമലംഘകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നത് അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി..

Related News