കുവൈത്തിൽ നിന്ന് ഫിലിപ്പിനോ തൊഴിലാളികൾ അയക്കുന്ന പണത്തിൽ ഇടിവ്

  • 18/05/2024


കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഫിലിപ്പിനോ തൊഴിലാളികൾ അയക്കുന്ന പണത്തിൽ ഇടിവ്. ഫിലിപ്പീൻസ് സെൻട്രൽ ബാങ്കിൽ നിന്നുള്ള കണക്കുപ്രകാരം 2024 ൻ്റെ ആദ്യ പാദത്തിൽ കുവൈത്തിലെ ഫിലിപ്പിനോ തൊഴിലാളികളിൽ നിന്നുള്ള പണമയക്കലിൽ ഏകദേശം 2.10 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളിലുമുള്ള ഫിലിപ്പിനോ തൊഴിലാളികളിൽ നിന്നുള്ള പണമയയ്‌ക്കൽ ഇതേ കാലയളവിൽ 3.63 ശതമാനം വർധിച്ചുവെന്നുള്ളതാണ് ശ്രദ്ധേയം. 

2023 ലെ ആദ്യ പാദത്തിലെ 1.29 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ 1.34 ബില്യൺ ഡോളറിലെത്തി. അഞ്ച് ഗൾഫ് രാജ്യങ്ങളിലെ വർധനവാണ് പണമയക്കലിലെ ഈ വാർഷിക വളർച്ചയ്ക്ക് കാരണമായത്. ഖത്തർ ഏകദേശം 5.09 ശതമാനം കുതിപ്പിൽ മുന്നിലാണ്. എന്നാൽ, കുവൈത്തിൽ നിന്ന് പണമയക്കുന്നതിൽ 2.10 ശതമാനം കുറവുണ്ടായി. വർഷത്തിൻ്റെ ആദ്യ പാദത്തിൽ മൊത്തം 485.47 മില്യൺ ഡോളറുമായി സൗദിയിൽ നിന്നാണ് ഫിലിപ്പോ തൊഴിലാളികൾ ഏറ്റവും കൂടുതൽ പണം അയച്ചിട്ടുള്ളത്.

Related News