വൈദ്യുതി കേബിളുകളുടെ വ്യാപക മോഷണം; വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 18/05/2024


കുവൈത്ത് സിറ്റി: വൈദ്യുതി കേബിളുകളുടെ വ്യാപകമായ മോഷണത്തെക്കുറിച്ച് മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ. അവയുടെ യഥാർത്ഥ മൂല്യത്തേക്കാൾ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. വൈദ്യുതിയും വെള്ളവും പോലുള്ള അവശ്യ സർവീസിന് കാര്യമായ തടസ്സങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കേബിൾ മോഷണത്തിൻ്റെ നേരിട്ടുള്ള സാമ്പത്തിക ആഘാതവും കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നീണ്ട ​​പ്രക്രിയകൾ ആവശ്യമായതിനാലും വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, ഈ മോഷണങ്ങളെ ചെറുക്കുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളെ മന്ത്രാലയ വൃത്തങ്ങൾ അഭിനന്ദിച്ചു. ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്ത കുറ്റത്തിന് മൂന്ന് വ്യക്തികളെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഒപ്പം മോഷ്ടിച്ച കേബിളുകളുടെ തഴച്ചുവളരുന്ന കരിഞ്ചന്തയെ നേരിടാൻ ഊർജിത ശ്രമങ്ങൾ ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കർശനമായ പരിശോധന ക്യാമ്പയിൻ ആവശ്യമാണെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News