നിരോധിത ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം; കുവൈത്തി പൗരനെ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്

  • 18/05/2024


കുവൈത്ത് സിറ്റി: നിരോധിത ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന കുവൈത്തി പൗരനെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. നിരോധിത ഗ്രൂപ്പിൽ ചേരുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്യുക, അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുക, ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമെന്ന് കരുതുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ആരോപണങ്ങളാണ് കുവൈത്തി പൗരന് നേർക്ക് ഉയർന്നിട്ടുള്ളത്.

ഗ്രൂപ്പിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതി ഉപയോഗിക്കുകയും സൈനിക സേനയെയും ഷിയ വിഭാഗത്തെയും ലക്ഷ്യമിട്ട് അയൽരാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി കരുതുന്ന അനുയായികളുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തുവെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തുിട്ടുണ്ട്. നിലവിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.

Related News