സാൽമിയ ബൊളിവാർഡ്; വികസനപ്രവർത്തനങ്ങൾക്കനുമതി

  • 18/05/2024



കുവൈത്ത് സിറ്റി: സാൽമിയ ബൊളിവാർഡ്ഡിന്‍റെ നിർമ്മാണ ശതമാനം മൊത്തം വിസ്തൃതിയുടെ 12.5 ൽ നിന്ന് 20 ശതമാനമായി വർധിപ്പിക്കാൻ അനുമതി നൽകി കുവൈത്ത് മുനസിപ്പാലിറ്റി. സാൽമിയ ഏരിയ, സെക്ടർ എട്ടിൽ സ്ഥിതി ചെയ്യുന്ന സാൽമിയ പാർക്ക് (ബൊളിവാർഡ്) വികസിപ്പിക്കാനുള്ള ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് റിസോഴ്‌സിന്‍റെ അഭ്യർത്ഥന മുൻസിപ്പാലിറ്റി അംഗീകരിക്കുകയായിരുന്നു. അതിന്‍റെ വിസ്തീർണ്ണം 353,529 ചതുരശ്ര മീറ്ററാണ്. പാർക്കിന്‍റെ ബിൽഡിംഗ് ശതമാനം 70,705 ചതുരശ്ര മീറ്ററിന് തുല്യമായ 20 ശതമാനത്തിലെത്തും. കൂടാതെ ബിൽറ്റ്-അപ്പ് ഏരിയകളുടെ വിതരണം പാർക്കിന്‍റെ വിസ്തീർണ്ണത്തിന്‍റെ 10 ശതമാനവും റെസ്റ്റോറന്‍റുകൾ, കഫേകൾ, അഡ്മിനിസ്ട്രേറ്റീവ് എന്നിവയ്ക്കായി 35,000 ചതുരശ്ര മീറ്ററിന് തുല്യമായ വിസ്തീര്‍ണവും ഉണ്ടാകും.

Related News