സ്ത്രീ സുരക്ഷയുടെ ധാര്‍മിക പാഠങ്ങളെ പുച്ഛിച്ചവര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണം: കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ

  • 01/09/2024


സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യമായും നിര്‍വ്വഹിക്കേണ്ട ബാദ്ധ്യതകള്‍ പൊതു സമൂഹം വിസ്മരിക്കുകയാണെന്നും, പുതിയ വിവാദങ്ങള്‍ തലമുറയെ അരാജകത്വത്തിലേക്കും തിന്മക ളുടെ നിസ്സാര വല്‍ക്കരണത്തിലേക്കും നയിക്കുകയാണെന്നും, ധാര്‍മിക പാഠങ്ങളെ പുച്ഛിച്ചവര്‍ പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്നും മസ്ജിദ് കബീർ ഓഡിറ്റോറിയത്തിൽ 
സംഘടിപ്പിച്ച ക്യാംപെയ്ൻ സമസ്പന സമ്മേളനം അഭിപ്രായപ്പെട്ടു.


സ്ത്രീകളുമായി ബന്ധപ്പെട്ട് ഇസ്‌ലാം നിർദേശിക്കുന്ന നിയമങ്ങളെ അതു ആറാം നൂറ്റാണ്ടിലെ പ്രാകൃത നിയമങ്ങൾ എന്ന് പറഞ്ഞു തള്ളി കള യുന്നത്തിന് പകരം അതു അംഗീകരിച്ചു ജീവിതത്തിലും, സമൂഹത്തിലും പ്രാവർത്തിക മാക്കിയാല് ഇന്ന് നമ്മൾ കേട്ടും,കണ്ടുംകൊണ്ടിരിക്കുന്ന അധാർമ്മിക പ്രവണതകളെ തടയിടാൻ സാധിക്കും മെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഇസ്‌ലാം മുമ്പോട്ടു വെക്കുന്ന വളരെ പ്രധാനപ്പെട്ട നിർദേശങ്ങളായ , സ്ത്രീ ഒറ്റ ക്ക് ഒരു അന്യ പുരുഷനുമായി ഒറ്റക്കായിരിക്കാൻ പാടില്ല , അന്യ പുരുഷനുമായി കൂടി കലരുന്ന സാഹചര്യങ്ങളിൽ നിന്നും സ്ത്രീകൾ വിട്ടു നിൽക്കുക, തൻ്റെ സ്വന്തക്കാരുടെ മുമ്പിൽ ഉള്ള അവസ്ഥയിൽ നിന്നും വ്യത്യസ്തമായി അന്യ പുരുഷൻ മാരൂമായുള്ള ഇടപെടലിൽ പാലിക്കേണ്ട മര്യാദകൾ പാലിക്കുക, മറ്റുള്ളവരെ ആകർഷിക്കുന്ന രീതിയിലുള്ള തും, ശരീരത്തിൻ്റെ പല ഭാഗങ്ങളും പ്രദർശിപ്പിച്ചു കൊണ്ടു മുള്ള വേഷ വിധാനങ്ങൾ ഒഴിവാക്കുക എന്നീ കര്യങ്ങൾ പാലിച്ചാൽ തന്നെ ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന കുറ്റ കൃത്യങ്ങളിൽ നിന്നും സമൂഹത്തെ അകറ്റി നിർത്താനും ആനിലക്ക് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാനും സാധിക്കും.


സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാര്‍ക്കറ്റിംഗിനും ഉപയോഗിക്കുന്ന സമൂഹത്തിന്റെ പുരോഗമന’ കാഴ്ചപ്പാടിന്റെ ദുരന്തഫലമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴിവെച്ചതെന്ന് സമ്മേളനം വിലയിരുത്തി.

സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നവര്‍ തന്നെ അവരെ ലൈംഗികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യമാണ് പൊതു ഇടങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. 

ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും, സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുവാനും സര്‍ക്കാര്‍ കര്‍ശന സമീപനം സ്വീകരിക്കണം.

ധാര്‍മിക സുരക്ഷയില്ലാത്ത കലാ-സാഹിത്യ മേഖലകളുടെ ദുരന്തഫലങ്ങള്‍ സമൂഹത്തിന് പാഠമാകണം. 

സ്വാതന്ത്ര്യവും, അവകാശങ്ങളും മറയാക്കി സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യാനായി നിലകൊള്ളു ന്ന സംഘങ്ങളിലേക്ക് സ്ത്രീകളെ എത്തിക്കുന്ന മാഫിയകള്‍ക്കെതിരെ പൊതു സമൂഹം കനത്ത ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കുവൈത്ത് മസ്ജിദ് അൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമാപന സമ്മേളനം മസ്ജിദ് അൽ കബീർ ഇമാം ഷെയ്ക്ക് ഉമർ അബ്ദുല്ല അൽ ദംഗി ഉൽഘാടനം ചെയ്തു. 

കുവൈത്ത് മതകാര്യ മന്ത്രാലയം ജാലിയാത് വിഭാഗം മേധാവി ഷെയ്ക്ക് ഖാലി ദ് സിനാൻ ഖുര്ആന് വിജ്ഞാന പരീക്ഷ, ഖുർആൻ ഹി ഫ്‌സ് മത്സരം, ഖുർആൻ പാരായണ മത്സരം, എന്നിവയിൽ വിജയികളായ വർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 

ശേഷം നടന്ന പൊതു സമ്മേളനത്തിൽ, "പുരോഗമനം ധാർമ്മിക മൂല്യങ്ങളുടെ പൊളിച്ചെഴുത്ത്"എന്ന വിഷയത്തിൽ അഷ്റഫ് ഏക റൂലൂം , "ആദർശം അജയ്യമാണ്"
എന്ന വിഷയത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിലർ മൗലവി ശരീഫ് കാരയൂം പ്രഭാഷണം നടത്തി. 

സെൻ്റർ പി. ആറ് . സെക്രട്ടറി എൻ.കേ.അബ്ദുസ്സലാം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു.

വയനാട് റിലീഫ് ഇനത്തിൽ സെൻ്ററിലേക്ക് ഇതുവരെ പിരിഞ്ഞു കിട്ടിയ 51,50,000 സംഖ്യുടെ വിശദ വിവരം സോഷിയാൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ്‌ലം കാപ്പാട് നിർവഹിച്ചു. 

ഖുർആൻ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ക്യൂ, ഏച്ച്, എൽ, സി. സെക്രട്ടറി ഹാഫിസ് സ്വാലിഹ് സുബൈർ കോർഡിനേറ്റ് ചെയ്തു.


ഇസ്ലാഹി സെൻ്റർ 
വൈസ് പ്രസിഡൻ്റ് സി.പി.അബ്ദുൽ അസീസിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെൻ്റർ ജനറൽ സെക്രട്ടറി 
സുനാഷ് ഷുക്കൂർ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് നരക്കോട്ട് നന്ദിയും പറഞ്ഞു.

Related News