സാരഥി കുവൈറ്റ്‌ വയനാടിനൊപ്പം - വിദ്യാഭ്യാസമേഖലയിൽ സമഗ്രപദ്ധതികൾ പ്രഖ്യാപിച്ചു

  • 05/09/2024

സർവീസ് ടു ഹ്യുമാനിറ്റി എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി കഴിഞ്ഞ 25 വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന സാരഥി കുവൈറ്റ്, സിൽവർ ജൂബിലി വർഷത്തിൽ ഉന്നത പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നൽകുവാൻ തീരുമാനിച്ചു.  

അർഹരായ 25 വിദ്യാർത്ഥികൾക്ക് നാല് വർഷത്തെ പഠനകാലയളവിൽ ആവശ്യമായ സാമ്പത്തിക സഹായമാണ് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. ഉപദേശക സമിതി അംഗം സുരേഷ് കെ പി നേതൃത്വം നൽകുന്ന സ്കോളർഷിപ്പ് കമ്മിറ്റിയിൽ സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ, മുൻ പ്രസിഡന്റ് സജീവ് നാരായണൻ, മുൻ ട്രസ്റ്റ് വൈസ് ചെയർമാൻ മാരായ സജീവ് കുമാർ, വിനോദ്കുമാർ സി എസ്, ലീഗൽ അഡ്വൈസർ രാജേഷ് സാഗർ, മുൻ കേന്ദ്ര കമ്മിറ്റി അംഗം ഉദയഭാനു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു സുകുമാരൻ എന്നിവർ അംഗങ്ങളാണ്.

സാരഥിയുടെ 170മത് ഗുരുദേവജയന്തി ആഘോഷങ്ങളുടെ വേദിയിൽ ആണ് സാരഥി പ്രസിഡന്റ് അജി കെ ആർ സമഗ്രപദ്ധതി പ്രഖ്യാപിച്ചത്. സാരഥി സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ സ്കോളർഷിപ്പിന്റെ വിശദാംശങ്ങൾ ചടങ്ങിൽ വിശദീകരിച്ചു. നവംബർ 15ന് നടക്കുന്ന സാരഥിയുടെ വാർഷികാഘോഷമായ സാരഥീയം@25 ന്റെ ഫ്ലയർ പ്രകാശനം വേദിയിൽ വെച്ച് നടന്നു.

വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുമുള്ള 25 കുട്ടികൾക്കായി പ്രത്യേക അക്കാദമിക് പാക്കേജ് ഇതിനു പുറമെ സമഗ്ര വിദ്യാഭാസ പദ്ധതികളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ചേർത്തലയിൽ പ്രവർത്തിക്കുന്ന സാരഥി സെന്റർ ഫോർ എക്സലൻസിൽ കേന്ദ്ര സർവീസുകളിലെക്ക് തൊഴിൽ അധിഷ്ഠിതമായി സൗജന്യപരിശീലനം നൽകുമെന്ന് സാരഥി കുവൈറ്റ്‌ പ്രസിഡന്റ് അജി കെ ആർ അറിയിച്ചു.

ചടങ്ങിൽ സിൽവർ ജൂബിലി വൈസ് ചെയർമാൻമാരായ വിനീഷ് വിശ്വം, സിജു സദാശിവൻ, സുരേഷ് ബാബു, ബിനു എം കെ, കൂടാതെ സാരഥിയുടെ കേന്ദ്രഭാരവാഹികളും കേന്ദ്ര വനിതാവേദി ഭാരവാഹികളും, ട്രസ്റ്റ് ഭാരവാഹികളും, ഉപദേശക സമിതി അംഗങ്ങളും പങ്കെടുത്തു.

Related News