കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്​​സി വെൽഫെയർ അസോസിയേഷൻ 9.5ല​ക്ഷം രൂപ ധ​ന​സ​ഹാ​യം കൈ​മാ​റി

  • 06/09/2024

കു​വൈ​ത്ത്​ സി​റ്റി/കോഴിക്കോട് : കു​വൈ​ത്തി​ലെ ടാ​ക്സി സംഘടനയായ കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്​​സി വെൽഫെയർ അസോസിയേഷൻ അംഗം മ​ര​ണ​പ്പെ​ട്ട സലീമിന് കേരള ബ്രദേഴ്സ് അംഗങ്ങളിൽ നിന്നും സമാഹരിച്ച 9.5 ലക്ഷം രൂപ സലീമിന്റ കു​ടും​ബ​ത്തി​ന് കൈ​മാ​റി. കുവൈത്തിൽവെച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ്​ മ​രി​ച്ച​ത്. ധ​ന​സ​ഹാ​യം കേ​ര​ള ബ്ര​ദേ​ഴ്സ് വൈസ്പ്രസിഡന്റ്‌ ഇസ്മയിൽകുറ്റിപ്പുറം, സ്പോർട്സ് കൺവീനർ സജീർ പയ്യോളി ,പാനൽ കൺവീനർ റാഫി കണ്ണൂർ എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രതിനിധിയായ പ്രമീളയുടെയും മഹൽ കമ്മറ്റി മെമ്പർ അസീസിന്റെയും സാനിധ്യത്തിൽ കുടുംബ അംഗങ്ങൾ ഏറ്റുവാങ്ങി.

Related News