ഓണമാണ് ഓർമ്മ വേണം സെപ്റ്റംബർ 12ന്

  • 06/09/2024

 

കുവൈറ്റ് സിറ്റി :പ്രതിഭ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ രേഷ്മ ശരത്ത് നിർമ്മിച്ച് സാബു സൂര്യചിത്ര സംവിധാനം ചെയ്യുന്ന “ഓണമാണ് ഓർമ്മവേണം “ എന്ന ടെലിഫിലിം സെപ്റ്റംബർ 12ന് വ്യാഴാഴ്ച 7:30 pm അഹമ്മദി DPS സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രദർശിപ്പിക്കുകയാണ്. പ്രവാസികൾക്കിടയിലെ ഓണാഘോഷമാണ് മുഖ്യപ്രമേയം എന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനുമായ സാബു സൂര്യ ചിത്ര വാർത്താ സമ്മേളനത്തിൽ അറിയിച്ചു . കുവൈറ്റിലെ നൂറ്റമ്പതിൽപരം കലാകാരന്മാർ ഈ ചിത്രത്തിൻറെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ചിരിയും ,കളിയും ,പാട്ടും ,നൃത്തവും ഒക്കെയായി മലയാളികൾ ഓരോ വർഷവും ഓണത്തിന് ഒത്തുചേരാറുണ്ട്. പരിമിതമായ സൗകര്യങ്ങളിൽ ഒരു അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇതുപോലെയുള്ള ഓണാഘോഷ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന കുറേ നന്മയും തിന്മയും ചേർത്ത് ഒരുക്കിയതാണ് “ഓണമാണ് ഓർമ്മവേണം “എന്ന ഈ സിനിമയുടെ കഥാസാരം. കുവൈറ്റിലെ തിരക്കുകൾക്കിടയിൽ ഇത്രയും കലാകാരന്മാരെ ഒരുമിച്ച് നിർത്തുക എന്നത് ശ്രമകരമായ ഒന്നായിരുന്നു എന്നും സംവിധായകൻ പറഞ്ഞു .രണ്ട് ദിവസം കൊണ്ടാണ് ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് .ഈ ഓണത്തിന് ഏവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു കലാവിരുന്ന ആയിരിക്കും ഈ സിനിമ എന്ന് ഇതിൻറെ ഭാഗമായവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.
രമ്യരതീഷ്‌ ,ഷെറിൻമാത്യു ,കൃഷ്ണകുമാർ ,അഖില ആൻവി ,പ്രമോദ് മേനോൻ ,സീനു മാത്യു ,ഷാരോൺ റിജോ അഭിരാമി അജിത് ,ലിയോ ,ഗിരീഷ് ,രമ,മധു ,ജിജുനഎന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് . നിരവധി ചിത്രങ്ങൾക്ക് അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അരവിന്ദ് കൃഷ്ണനാണ് ഈ ചിത്രത്തിൻറെ സവഹാസംവിധായകൻ .ക്യാമറ നിവിൻ ,ക്യാമറ അസിസ്റ്റൻറ് മിഥുൻ ,ബാഗ്രൗണ്ട് മ്യൂസിക് റിജോ ആലുവ ഇവരെക്കൂടാതെ നിരവധി പേർ പല മേഖലകളിലായി ഈ സിനിമയെ സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും പി ആർ ഒ ഷൈനി സാബു അറിയിച്ചു.

Related News