കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ മീലാദ് കോൺഫറൻസും സിൽവർ ജൂബിലി സമാപന സമ്മേളനവും സെപ്റ്റംബർ 12,13 തിയ്യതികളിൽ

  • 09/09/2024



കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ’മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം’ എന്ന പ്രമേയത്തിൽ മുഹബ്ബത്തെ റസൂൽ(സ)’24 സമ്മേളനവും ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽനൂറ്റാണ്ട്’ എന്ന പ്രമേയത്തിലുള്ള സിൽവർ ജൂബിലി സമാപന സമ്മേളനവും സെപ്റ്റംബർ 12,13 വ്യാഴം,വെള്ളി ദിവസങ്ങളിൽ അബ്ബാസിയ്യ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, എസ് കെ എസ് എസ് എഫ് സംസ്‌ഥാന വൈസ് പ്രസിഡണ്ടും യുവ പ്രഭാഷകനുമായ അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

വ്യാഴാഴ്ച ഇശാ നമസ്കാരത്തിന് ശേഷം മജ്‌ലിസുന്നൂർ ആത്മീയ സദസ്സും ‘അൽ-മഹബ്ബ 2024’സുവനീർ പ്രകാശനവും മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനവും നടക്കും.തുടർന്ന്, അൻവർ മുഹിയദ്ധീൻ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ബുർദ മജ്ലിസ്, മഗരിബ് നമസ്കാരത്തിന് ശേഷം മൗലിദ് സദസ്സ്, തുടർന്ന് സിൽവർ ജൂബിലി സമാപന മഹാ സമ്മേളനവും നടക്കും.

കുവൈത്ത് പ്രവാസ ഭൂമികയിൽ 25 വർഷത്തെ പ്രവർത്തനം പൂർത്തീകരിച്ച കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് 25 മാസം നീണ്ടുനിന്ന 25 കർമ്മ പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട്’ എന്ന പ്രമേയത്തിൽ നടന്നുവരുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന മഹാ സമ്മേളനത്തിന്റെ വിജയത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.രണ്ട് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ നാലായിരത്തിലധികം പേർ പങ്കെടുക്കുമെന്നും കുവൈത്തിൻറെ വിവിധ ഭാഗത്ത് നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.  
പത്ര സമ്മേളനത്തിൽ കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി, കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി ആബിദ് ഫൈസി,ട്രഷറർ ഇ എസ് അബ്ദുൾറഹ്മാൻ ഹാജി,മീഡിയ സെക്രട്ടറി എഞ്ചിനീയർ മുനീർ പെരുമുഖം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related News