സ്വാന്തനം കുവൈറ്റ്, ബി.ഡി.കെ. കുവൈറ്റിന്റെ സഹകരണത്തോടെ റമദാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 21/03/2025



മാർച്ച് 20, 2025, രാത്രി 8 മണി മുതൽ 12:30 AM വരെ അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ ഡോക്റ്റേഴ്സ് ഫോറം (ഐ.ഡി.എഫ്.) കുവൈറ്റ് കമ്മ്യൂണിറ്റി സെക്രട്ടറി ഡോ. രഘുനന്ദൻ ഉദ്ഘാടനം ചെയ്തു.

സാന്ത്വനം കുവൈറ്റ് പ്രസിഡന്റ് ജ്യോതിദാസിന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഇൻഡ്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി.) സെക്രട്ടറി കെ.പി. സുരേഷ്, സാന്ത്വനം കുവൈറ്റ് ഉപദേശക സമിതി അംഗം ഡോ. അമീർ അഹമ്മദ്, ബി.ഡി.കെ. കുവൈറ്റ് ജനറൽ കൺവീനർ നിമിഷ് കാവലം, ഐ.ഡി.എഫ്. കുവൈറ്റ് വൈസ് പ്രസിഡന്റ് ഡോ. സുസോവന സുജിത്ത്, ഡോ. നിർമല, ഡോ. അനില , ഡോ. ആന്റണി, ഡോ. സാദിഖ്‌, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്, സാമൂഹ്യപ്രവർത്തകൻ സലിം കൊമ്മേരി, KUDA ജനറൽ കൺവീനർ മാർട്ടിൻ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

90 ലധികം ദാതാക്കൾ രക്തദാനം ചെയ്ത് മഹത്തായ ദാനകർമ്മത്തിൽ പങ്കാളികളായി. ഈ ക്യാമ്പ്, രക്തദാനത്തിന്റെ മഹത്തായ പ്രാധാന്യത്തെകുറിച്ച് ബോധവത്ക്കരിക്കുന്നതിന് സഹായകരമായ ഒരു വേദിയായി മാറി.

ക്യാമ്പിൽ 35 ഓളം വിദ്യാർത്ഥികൾ വോളന്റിയർ ആയി പ്രവർത്തിക്കുകയും അവരുടെ സമർപ്പണത്തിന് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തനങ്ങളിൽ വരും തലമുറയെ കൂടി പ്രോത്സാഹിപ്പിക്കുവാനായി വോളൻറീർ ആയി പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഡോക്റ്റേഴ്‌സ് ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചിരുന്നു.

ആശുപത്രികളിൽ ആവശ്യമായ രക്തത്തിന്റെ ഉറവിടങ്ങൾ ലഭ്യമാക്കുന്നതിനും, മനുഷ്യ ജീവനുകൾ രക്ഷിക്കുവാനും രക്‌തദാനം അത്യാവശ്യമാണെന്നും, സാമൂഹ്യബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും വ്യക്തികളുടെ സാമൂഹ്യ ഉത്തരവാദിത്തം ഉയർത്തിക്കാട്ടുവാനും രക്‌തദാന ക്യാമ്പുകൾ സഹായകരമാകുമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

ക്യാമ്പ് കോർഡിനേറ്റർ ബിവിൻ തോമസ് സ്വാഗതം ആശംസിക്കുകയും, സാന്ത്വനം കുവൈറ്റ് സെക്രട്ടറി സന്തോഷ് കുമാർ, സ്പോൺസർമാരായ അൽ അൻസാരി എക്സ്ചേഞ്ച്, ഇന്നൊവേറ്റീവ് ഇന്റർ നാഷണൽ കമ്പനി, കൂടാതെ രക്തദാതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും ബ്ലഡ് ബാങ്ക് സ്റ്റാഫിനും, പരിപാടിയുടെ വിജയത്തിനായി സഹായം നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അടിയന്തിര ഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിന് താഴെ പറയുന്ന നമ്പറുകളിൽ ബി ഡി കെ കുവൈറ്റുമായി ബന്ധപ്പെടാവുന്നതാണ്.
90041663, 96602365,99811972.

Related News