കുവൈത്ത് ഗവഃമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം

  • 19/03/2020

ലോക ജനതയെയാകമാനം ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ കുവൈത്ത് ഗവണ്‍മെന്റ് നടത്തുന്ന അവസരോചിതമായ പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്കെന്ന പോലെ പ്രവാസി സമൂഹത്തിനും ഏറെ ആശ്വാസകരവും പ്രശംസനീയവുമാണെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുളള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ രാജ്യത്തെ ഭരണാധികാരികള്‍ ലോകത്തിന് തന്നെ മാതൃകയാണ്.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗണൈസേഷനും മറ്റു രാജ്യങ്ങള്‍ക്കും ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹ് പ്രഖ്യാപിച്ച  ധന സഹായം രാജ്യന്തര സമൂഹത്തിന് മഹത്തായ ഒരു സന്ദേശമാണ് നല്‍കുന്നത്.

പൊതു സമൂഹത്തിന്റെ ആരോഗ്യപരമായ സുരക്ഷയെ മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പും മറ്റു ഔദ്യോഗിക ഭരണ സംവിദാനങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് നമ്മുടെ മതപരവും സാമൂഹികവുമായ കടമ നിറവേറ്റണമെന്നും കെ.ഐ.സി ഭാരവാഹികള്‍ പ്രവാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

Related News