കോവിഡ് -19 വ്യാപനത്തിന്റെ പശചാതലത്തിൽ വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം

  • 10/04/2020

കുവൈറ്റ്‌ സിറ്റി :ഗൾഫ് രാജ്യങ്ങളിൽ കോവിഡ് -19 വ്യാപനത്തിന്റെ തോത് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് വരുവാൻ സന്നദ്ധരാകുന്ന
പ്രവാസികളായ ഇന്ത്യക്കാരെ തിരിച്ചു നാട്ടിലേക്കു കൊണ്ട് വരുന്നതിനു കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നു കുവൈറ്റ്‌ പി സി എഫ് കേന്ദ്ര കമ്മിറ്റിയുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.ഗൾഫിലെ നിലവിലുള്ള അവസ്ഥ വളരെ ഗുരുതരമാണ്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലില്ലാതെയും , മതിയായ ഭക്ഷണം ലഭ്യമാകാതെയും ,മാനസീകമായ പ്രയാസത്തിലും ,തൊഴിലിടങ്ങളില്‍ മതിയായ താമസ സൗകര്യമില്ലാതെയും പ്രവാസികൾ പ്രയാസത്തിലാണ്. ലോക്ക് ഡൌൺ മൂലം അടഞ്ഞു കിടക്കുന്ന നാട്ടിലെ സ്കൂളുകളും, പള്ളികളും, സ്ഥാപനങ്ങളും പ്രവാസികൾക്ക് കൊറയിൻറ്റൈൻ ചെയ്യാനുള്ള സൗകര്യങ്ങളാക്കി മാറ്റുവാൻ സർക്കാർ മുൻകൈ എടുക്കണം. ഐസൊലേഷൻ വാർഡൊരുക്കാൻ സന്നദ്ധസംഘാടനകൾ തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Related News