കോവിഡ്​ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടോ; സൗജന്യ കൗൺസലിങ്​ ലഭ്യമാണ്​

  • 12/04/2020

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധി, വർക്ക്​ അറ്റ്​ ഹോം, വീട്ടുനിരീക്ഷണം, ലോക്ക്​ ഡൗൺ തുടങ്ങിയവ മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി സൗജന്യ കൗൺസലിങ്​ ഒരുക്കി. കെ.​െഎ.ജി, യൂത്ത്​ ഇന്ത്യ, ​െഎവ എന്നിവ കനിവ്​, ടീം വെൽഫെയർ എന്നിവയുടെ സഹകരണത്തോടെയാണ്​ കൗൺസലിങ്​ സൗകര്യമൊരുക്കിയത്​. നഷ്​ടം, ഒറ്റക്ക്​ വീട്ടിലിരിക്കുന്നത്​, കൊറോണ ഭീതി, നാട്ടിലെ അവസ്ഥയെ ചൊല്ലിയും നാട്ടിൽ പോവാൻ കഴിയാത്തതിനാലുമുള്ള ആധി, ജീവിതം വഴിമുട്ടുമോ എന്ന ഉത്​കണ്​ഠ, കുടുംബത്തെ ഒാർത്തുള്ള വിഷമം തുടങ്ങിയ കാരണങ്ങളാൽ നിരവധി പേരാണ്​ വിഷാദാവസ്ഥയിലും മാനസിക പ്രയാസത്തിലുമുള്ളത്​. ഇൗ സാഹചര്യത്തിലാണ്​ കുവൈത്തിലെ പ്രവാസികൾക്കായി സൗജന്യ കൗൺസലിങ്​ സേവനം ലഭ്യമാക്കിയത്​. വിളിക്കുന്നവരുടെ വ്യക്​തിഗത വിവരങ്ങൾ പുറത്തുവിടില്ല. കൂട്ടായ്​മയുടെ അകത്തുപോലും ഇൗ വിവരങ്ങൾ പങ്കുവെക്കപ്പെടില്ലെന്ന്​ ബന്ധപ്പെട്ടവർ വാർത്താക്കുറിപ്പിൽ വ്യക്​തമാക്കി. സങ്കീർണമായ കേസുകൾ നാട്ടിലുള്ള സൈക്യാർട്ടിസ്​റ്റ്​, സൈക്കോളജിസ്​റ്റ്​ എന്നിവരുമായി ബന്ധിപ്പിക്കും. സോണൽ കോഒാഡിനേറ്റർമാരെ ബന്ധപ്പെടാം. ഫോൺ: അബ്ബാസിയ (നബീൽ -67785350), ഫർവാനിയ (അഫ്​സൽ ഉസ്​മാൻ -66478880), കു​വൈത്ത്​ സിറ്റി (ഹിദായത്തുല്ല -99362430), സാൽമിയ (ഷാജഹാൻ -65667981), റിഗ്ഗഇ (അറഫാത്ത് -99718354​), ഫഹാഹീൽ (ബാസിൽ -66048769), അബൂഹലീഫ (നിഹാദ്​ ഫൈസൽ -65949240).

Related News