അപ്പോസ്തലിക് വികാറിയേറ്റ് നോര്‍ത്തേണ്‍ അറേബ്യയുടെ തലവന്‍ ബിഷപ്പ് കാമിലോ ബാലിന്‍ (76) കാലം ചെയ്തു, ഇറ്റലിയിൽ നിന്നെത്തി ഗൾഫ് സമൂഹത്തിന്റെ മനംകവർന്ന ആത്മീയാചാര്യൻ ! ഗൾഫിലെ മലയാളികൾക്കും ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടം.

  • 13/04/2020

കുവൈറ്റ് : അപ്പോസ്തലിക് വികാറിയേറ്റ് നോര്‍ത്തേണ്‍ അറേബ്യയുടെ തലവന്‍ ബിഷപ്പ് കാമിലോ ബാലിന്‍ (76) കാലം ചെയ്തു .ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. റോമിലെ ജിമിലി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസ കോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ജന്മനാടായ ഇറ്റലിയിലെ ആശുപത്രിയിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ഗൾഫിലെ ജനപ്രിയ ബിഷപ്പിന്റെ വിടവാങ്ങൽ. കഴിഞ്ഞ ഏതാനും നാളുകളായി ജെമേലി ഹോസ്പിറ്റലിൽ ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്നു.
മാസങ്ങൾക്ക് മുമ്പ് സൗദി അറേബ്യയിൽ വച്ച് രോഗം കലശലാകുകയും ഇവിടെ നിന്ന് സ്വന്തം നാടായ ഇറ്റലിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുകയുമായിരുന്നു.76 കാരനായ അദ്ദേഹം വീണ്ടും ഗൾഫിലേക്ക് മടങ്ങിവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും വിധി അതിനനുവദിച്ചില്ല. അദ്ദേഹം നിത്യതയിലേക്ക് പുനർജനിക്കുകയായിരുന്നു.ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരിയേറ്റിന്റെ തലവനെന്ന നിലയ്ക്കപ്പുറം ഗൾഫ് സമൂഹത്തിനൊന്നാകെ പ്രിയങ്കരനായ വ്യക്തിത്വമായി മാറാൻ കഴിഞ്ഞ 15 വർഷങ്ങൾ കൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

Related News