നോർക്ക സഹായധനത്തിനുള്ള മാനദണ്ഡം പുനഃപരിശോധിക്കണം : ഐഎംസിസി

  • 02/05/2020

കുവൈറ്റ്: കോവിഡ് 19 ന്റ്റെ ഭാഗാമായ യാത്രാ വിലക്കിനെ തുടർന്ന് തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്ക് നോർക്ക അനുവദിച്ച 5000 രൂപയുടെ ധനസഹായത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനയച്ച നിവേദനത്തിൽ ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ അഭ്യർത്ഥിച്ചു. നോർക്കയുടെ സഹായവും നിലവിൽ 2020 ജനുവരി 1 നോ അതിനു ശേഷമോ നാട്ടില്‍ എത്തിയവർക്ക് മാത്രമാണ്. എന്നാല്‍ ഒക്ടോബര്‍ മുതല്‍ നാട്ടിലെത്തി തിരിച്ചു വരാന്‍ സാധിക്കാത്ത നിരവധി ഗൾഫ് പ്രവാസികളുണ്ട്. നിലവിലെ അറിയിപ്പ് പ്രകാരം 2019 ഡിസംബര്‍ 31ന് എത്തിയ പ്രവാസിക്കും സഹായധനം ലഭിക്കില്ല. ഒരേ കാരണത്താല്‍ നാട്ടില്‍ അകപ്പെട്ടുപോയവരിൽ ഒരു വിഭാഗം പ്രവാസികള്‍ക്ക് മാത്രം സഹായം ലഭിക്കാതെ പോകുമെന്ന വസ്തുത മനസ്സിലാക്കി ഈ വിഷയത്തില്‍ പുനപരിശോധന നടത്തണം. സഹായധനത്തിനുള്ള മാനദണ്ഡത്തിൽ ജനുവരി ഒന്നിന് ശേഷം എത്തിയവർ എന്നുള്ളത് '2019 ഒക്ടോബർ 1 ന് ശേഷം' എന്നാക്കണമെന്ന് ഐഎംസിസി അഭ്യർത്ഥിച്ചു.

Related News