കുവൈറ്റ് സിറ്റി : സുമി തെക്കനയിൽ (37 ) ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണപ്പെട്ടു. കുവൈത്തിൽ മുബാറക് ഹോസ്പിറ്റലിൽ വച്ച് ശനിയാഴ്ചയായിരുന്നു മരണം.കിഡ്‌നി സംബദ്ധമായ രോഗിയായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട് . ആറു മാസം മുൻപാണ് സുമി കുവൈത്തിലെത്തിയത് , വീട്ടു ജോലിക്കായി വന്ന സുമി ലക്ഷങ്ങൾ മുടക്കിയാണ് വിസ തരപ്പെടുത്തിയത്, കുവൈത്തിലെത്തിയ സുമി മെഡിക്കൽ പരിശോധനയിൽ അൺ ഫിറ്റ് ആകുകയും ജോലിയില്ലാതെ മാനസിക സമ്മർദ്ദത്തിലുമായിരുന്നു. നാട്ടിൽ മെഡിക്കൽ പരിശോധനയിൽ പ്രശനങ്ങളുണ്ടായിരുന്നെന്നും എന്നിട്ടും എജെന്റുവഴി ഇവിടെ എത്തുകയായിരുന്നെന്നു സുമിയുടെ ബന്ധു പറയുന്നു , കോട്ടയം പാറമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിയാണ് സുമി .ഭർത്താവ് ഉപേക്ഷിച്ച സുമിക്ക് രണ്ടു മക്കളാണുള്ളത് . നാട്ടിൽ സംമ്പത്തികമായി വലിയ ബുദ്ധിമുട്ടിനെത്തുടർന്നാണ് കുവൈറ്റിൽ ജോലിക്കെത്തിയത്. മൃതശരീരം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ബന്ധുക്കൾ സന്നദ്ധ സംഘടനകളോട് അപേക്ഷിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?