കുവൈറ്റ് പൊതുമാപ്പ് അനുകൂല്യത്തിൽ  മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ എയർപോർട്ടുകൾ അടിയന്ത രമായി തുറന്നു നൽകണമെന്ന് സുപ്രീം കോടതിയിൽ ഹർജി

  • 04/05/2020

കുവൈറ്റ് പൊതുമാപ്പ് അനുകൂല്യത്തിൽ  മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ എയർപോർട്ടുകൾ അടിയന്ത രമായി തുറന്നു നൽകണമെന്ന് സുപ്രീം കോടതിയിൽ ഹർജി.  കഴിഞ്ഞ് മാസം 16 ആം തീയതി മുതൽ കുവൈറ്റ് സർക്കാരിന്റെ താത്കാലിക പൊതുമാപ്പ് ക്യാമ്പുകളിൽ വിവിദ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കഴിയുകയാണ് പൊതുമാപ്പ് ആനുകൂല്യത്തിൽ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ.  കുവൈറ്റ് സർക്കാറിന്റ പൊതുമാപ്പ് ആനുകൂല്യം നേടിയവരെ അവരവരുടെ രാജ്യങ്ങളിലെത്തിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏകദേശം നാല്പതിനായിരം ഇന്ത്യക്കാർക്കാണ് പൊതുമാപ്പാനുകൂല്യം ലഭിക്കുക. എപ്പോൾ ഏകദേശം ഏഴായിരത്തില്പരം ഇന്ത്യക്കാർ കുവൈറ്റ് സർക്കാരിന്റെ പൊതുമാപ്പ് ക്യാമ്പുകളിൽ കഴിയുന്നു. പൊതുമാപ്പാനുകൂല്യം സ്വീകരിച്ച് ഇന്ത്യൻ പ്രവാസികളുമായി വരുന്ന കുവൈറ്റ് യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹർജിയുമായി കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ തോമസ് മാത്യു കടവിലിനുവേണ്ടി അഡ്വക്കേറ്റ് സുബാഷ് ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Related News