പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം – വെല്‍ഫെയര്‍ കേരള കുവൈത്ത്

  • 04/05/2020

ഏറെ മുറവിളികള്‍ക്ക് ശേഷം പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വെല്‍ഫെയര്‍ കേരള കുവൈത്ത് സ്വാഗതം ചെയ്തു.
എന്നാല്‍ ഷെഡ്യൂള്‍ ചെയ്യാത്ത സാധാരണ വിമാനങ്ങളില്‍ സ്വന്തം ചിലവില്‍ യാത്ര ചെയ്യണമെന്ന നിര്‍ദേശം  ഭൂരിഭാഗം പ്രവാസികള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. കോവിഡ് പ്രതിസന്ധി മൂലം കുടുങ്ങിക്കിടക്കുന്നവര്‍ , പൊതുമാപ്പ് പ്രയോജനപ്പെടുത്ടുന്നവര്‍ , തൊഴിലാളികള്‍ എന്നിവരെ കുവൈത്തിന്‍റെ ദേശീയ വിമാനങ്ങളില്‍ തിരിച്ചു കൊണ്ട് വരാന്‍ തയാറാണെന്ന് കുവൈത്ത് നേരത്തെ അറിയിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് വേണ്ടി ഈ അവസരം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം  മാത്രവുമല്ല ആവശ്യമെങ്കില്‍ പ്രവാസികളുടെ യാത്രാ ചെലവുകള്‍ അതതു രാജ്യത്തെ എമ്ബസ്സികളിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് നല്‍കണം. അവസരം മുതലെടുത്ത്‌ വര്‍ധിച്ച വിമാന ചാര്‍ജ്ജ് എയര്‍ലൈന്‍ കമ്പനികള്‍ ഈടാക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം. നാടിലെത്തിയാല്‍ സ്വന്തം ചിലവില്‍ പ്രവാസികള്‍ ക്വോരന്റൈനില്‍ കഴിയണം എന്ന തീരുമാനവും  അംഗീകരിക്കാന്‍   കഴിയില്ല എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി

Related News