കുവൈറ്റിലെ മലയാളി എഞ്ചിനീയർമാരുടെ പൊതുവേദിയായ കുവൈറ്റ് എഞ്ചിനീയേർസ്സ് ഫോറം (കെ.ഇ.എഫ്.), മിഷ്രഫിലെ കോവിഡ് ഫീൽഡ് ആശുപത്രിയിൽ പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു. 43 കാർട്ടൻ ഓറഞ്ചും 18 കാർട്ടൻ വാഴപ്പഴവുമാണു മിഷ്രഫിലെ മൂന്നു ഹാളുകളിലായി കഴിയുന്ന 1000 ത്തോളം കോവിഡ് പോസിറ്റീവ് രോഗികൾക്കായി കെ ഇ എഫ് ആശുപത്രി അധിക്രതർക്ക് കൈമാറിയത്.
കൺവീനർ അബ്ദുൾ സഗീറിന്റെ നേത്രുത്വത്തിൽ കോവിഡ് ആശുപത്രിയിലെത്തി ഭക്ഷണ സാധനങ്ങൾ കൈമാറിയ കെ ഇ എഫ് ഭാരവാഹികൾക്ക് അധിക്രതർ പ്രത്യേകം നന്ദി പറഞ്ഞു.
വൈറസ് പകർച്ചയിൽ പെട്ടെന്ന് കോവിഡ് ബാധിതരായ നിരവധി സുഹ്രുത്തുക്കളുടെ ആശങ്കയും ഒറ്റപ്പെടലും മനസ്സിലാക്കിയതിൽ നിന്നും അവർക്ക് സമൂഹത്തിന്റെ മാനസിക പിന്തുണ ഈ അവസരത്തിൽ വളരെ അനിവാര്യമാണെന്ന് ബോധ്യമായതായും അത്തരമൊരു കരുതൽ കൂടിയാണു ഇതിലൂടെ ഉദ്ധേശിക്കുന്നതെന്നും കുവൈറ്റിലെ മറ്റു ഇന്ത്യൻ അസ്സോസിയേഷനുകളും ബിസിനസ്സ് സ്ഥാപനങ്ങളും വരും ദിവസങ്ങളിൽ, മിഷ്രഫിലും കുവൈറ്റിലെ മറ്റിടങ്ങളിലും ക്വാറന്റൈനിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഇത്തരത്തിലുള്ള പിന്തുണയുമായി രംഗത്തുവരുമെന്നാണു പ്രതീക്ഷയെന്നും കെ ഇ എഫ് ഭാരവാഹികൾ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?